ന്യൂഡൽഹി: ഒരു കക്ഷി എം.പിയോ എം.എൽ.എയോ ആയതുകൊണ്ടു മാത്രം ഗാർഹിക-ദാമ്പത്യ തർക്കങ്ങൾ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക (MP/MLA) കോടതികളിൽ വിചാരണ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ പ്രഥമദൃഷ്ട്യാ നിരീക്ഷണം.
ഉത്തർപ്രദേശിലെ കുന്ദ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ രഘുരാജ് പ്രതാപ് സിംഗ് (രാജ ഭയ്യ), ഭാര്യ ഭാൻവി കുമാരി സിംഗ് തനിക്കെതിരെ നൽകിയ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കേസിന്റെ അധികാരപരിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
പ്രത്യേക കോടതികളുടെ ലക്ഷ്യം: എം.പിമാർക്കും എം.എൽ.എമാർക്കുമെതിരെയുള്ള ക്രിമിനൽ കേസുകളും അഴിമതി നിരോധനം ഉൾപ്പെടെയുള്ള പ്രത്യേക നിയമപ്രകാരമുള്ള കേസുകളും വേഗത്തിൽ തീർപ്പാക്കാനാണ് പ്രത്യേക എം.പി/എം.എൽ.എ കോടതികൾ രൂപീകരിച്ചത്.
പരിധിയിൽ വരാത്തവ: പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കാൻ രൂപീകരിച്ച ഇത്തരം കോടതികൾക്ക് മുന്നിലേക്ക് കുടുംബ-ദാമ്പത്യ തർക്കങ്ങൾ കൊണ്ടുവരുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. ......
ന്യൂഡൽഹി: കേസുകളുടെ അന്തിമവിധിയെ നിർണ്ണയിക്കുന്നതിൽ മികച്ച ഡ്രാഫ്റ്റിംഗ് നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.വി. വിശ്വനാഥൻ. ......
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കും സമരക്കാർക്കും എതിരെ ശിക്ഷാനടപടികളോ പ്രതികാരനടപടികളോ സ്വീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉറപ്പുനൽകിയാൽ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസ പ്രവർത്തകനായ സോനം വാങ്ചുക് അറിയിച്ചു. നിരാഹാരം അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ച് ആശുപത്രിയിലെത്തി സന്ദർശിച്ച കേന്ദ്രമന്ത്രിമാരായ ജെ.പി. ......
ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ഡൽഹി പൊലീസ് നടത്തിയ നടപടിയെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിഷേധിച്ച വിദ്യാർഥികൾ കുറ്റവാളികളല്ലെന്നും അവരുടെ ആവശ്യങ്ങൾ ന്യായമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ......
പൂനെ: രാജ്യത്തെ അടിസ്ഥാനസൗകര്യ വികസന രംഗത്തിന് പ്രാപ്തരായ വിദഗ്ധരെ വാർത്തെടുക്കുന്നതിനായി എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റി (MIT-WPU) പ്രൊഫ്. മകരന്ദ് ഹസ്തക് സ്കൂൾ ഓഫ് കൺസ്ട്രക്ഷൻ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് ആരംഭിച്ചു. ......
ന്യൂഡൽഹി: സിജെപിയും കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ചയ്ക്ക് സാധ്യത മങ്ങുന്നതായി സൂചന. സർക്കാർ ഓഫീസിലോ മന്ത്രിമാരുടെ വസതിയിലോ ചർച്ചയ്ക്ക് പങ്കെടുക്കില്ലെന്ന് സിജെപി നേതൃത്വം വ്യക്തമാക്കി. ......
സർക്കാർ സമഗ്രമായ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചതാണെന്നും രാഹുൽ ഗാന്ധിയും കോൺഗ്രസും വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കി ചൂഷണം ചെയ്യുകയാണെന്നും മന്ത്രി ആരോപിച്ചു.
'നീറ്റ് വിഷയം ചർച്ച ചെയ്യുന്നതിനും നമ്മുടെ യുവജനങ്ങളുടെ എല്ലാ ന്യായമായ ആശങ്കകളും പാർലമെൻ്റിൽ ഉന്നയിച്ച് അവ പരിഹരിക്കുന്നതിനും ഞങ്ങളുടെ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. രാഷ്ട്രീയ പ്രചാരണത്തിനുള്ള കേവലം ഉപകരണങ്ങളായി കണക്കാക്കപ്പെടുന്നതിനേക്കാൾ മെച്ചപ്പെട്ട പരിഗണനയാണ് ഇന്ത്യയിലെ വിദ്യാർഥികൾ അർഹിക്കുന്നത്. ......
തമിഴ്നാട്ടില് രഷ്ട്രീയ നേതാക്കള് ഉറ്റുനോക്കുന്ന ഒരു കേസാണ് മുഖ്യമന്ത്രി വിജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം എന്ന് കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ള കേസ്. ചെന്നൈയിലുള്ള പെരമ്പൂര് മണ്ഡലത്തിലെ ഡി.എം.കെ. ......
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തോടുള്ള നന്ദി രേഖപ്പെടുത്തി ഇന്ത്യയിലെ ചൈനയുടെ പുതിയ ഡിഫൻസ് അറ്റാഷെ റിയർ അഡ്മിറൽ യു ജിയാൻ. കഴിഞ്ഞ വർഷം കേരള തീരത്തിന് സമീപം തീപിടിച്ച ചരക്ക് കപ്പലിൽ നിന്ന് 12 ചൈനീസ് നാവികരെ ഇന്ത്യൻ സേന സുരക്ഷിതമായി രക്ഷപ്പെടുത്തിയ സംഭവമാണ് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞത്.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു യു ജിയാൻ. ......
വയലിൽ കൃഷിപ്പണിയെടുക്കുന്ന ഹ്യുമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. മനുഷ്യരുടെ ജോലികൾ എഐ കവർന്നെടുക്കുമെന്ന ആശങ്കകൾക്കിടെയാണ് കൃഷിപ്പണിയെടുക്കുന്ന ഹ്യുമനോയിഡ് റോബോട്ടിന്റെ വീഡിയോ പുറത്തുവന്നത്. ......